ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാധുരി ദീക്ഷിതിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി.ജെ.പി

Glint Staff
Thu, 06-12-2018 06:32:05 PM ;
Pune

Madhuri-Dixit

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബോളിവുഡ് താരം മാധുരി ദീക്ഷിതിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി.ജെ.പി നീക്കം. മാധുരിക്ക് ഹാരാഷ്ട്രയിലെ പുണെ സീറ്റ് നല്‍കാനാണ് ആലോചന നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. പുണെയില്‍നിന്ന് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടികയില്‍ മാധുരിയുടെ പേരുള്ളതായി ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോടു പറഞ്ഞു.

 

ഇക്കഴിഞ്ഞ ജൂണില്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മാധുരിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. സമ്പര്‍ക്ക് ഫോര്‍ സമാവര്‍ത്തന്‍ പരിപാടിയുടെ ഭാഗമായാണ് ഷാ മാധുരിയെ കണ്ടത്. 2014ല്‍ കോണ്‍ഗ്രസില്‍ നിന്നാണ് പുണെ മണ്ഡലം ബി.ജെ.പി പിടിച്ചെടുത്തത്. മൂന്നുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ വിജയം. ഈ സീറ്റ് എങ്ങനെയും നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി മാധുരി ദീക്ഷിതിനെ കളത്തിലിറക്കാനൊരുങ്ങുന്നത്.

 

Tags: