രാജസ്ഥാനില്‍ വോട്ടിങ് യന്ത്രം റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍; രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു

Glint Staff
Sat, 08-12-2018 01:13:34 PM ;
Jaipur

Voting machine

വെള്ളിയാഴ്ച വോട്ടെടുപ്പ് നടന്ന രാജസ്ഥാനില്‍ പോളിങ് യന്ത്രം റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ബാരന്‍ ജില്ലയിലെ കിഷന്‍ഗഞ്ച് നിയോജകമണ്ഡലത്തിലെ ഷഹാബാദ് പ്രദേശത്തെ ഹൈവേ നമ്പര്‍ 27ല്‍ നിന്നാണ് വോട്ടിങ് യന്ത്രംകണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

 

റോഡില്‍ വോട്ടിങ് യന്ത്രം കിടക്കുന്നത് കണ്ട ഗ്രാമവാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി യന്ത്രം മാറ്റി. സംഭവവുമായി ബന്ധപ്പെട്ട രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.അബ്ദുല്‍ റഫീക്ക്, നവല്‍ സിങ് എന്നീ ഉദ്യോഗസ്ഥരെയാണ് അനാസ്ഥ ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്തത്.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഉടനീളം വോട്ടിംങ് യന്ത്രങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് ആക്ഷേപം ഉന്നയിച്ചിരുന്നു. രാജസ്ഥാനനില്‍ തന്നെ വോട്ടെടുപ്പ് ദിവസം റിസര്‍വ് മെഷീനുമായി ബി.ജെ.പി സ്ഥാനാര്‍ഥി മദന്‍ റാത്തോഡിന്റെ വീട്ടില്‍ പോയെന്ന ആരോപണത്തെ തുടര്‍ന്ന് സെക്ടര്‍ ഓഫീസറെ ചുമതലയില്‍നിന്ന് നീക്കിയിരുന്നു. ഭോപ്പാലില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമില്‍ ഒന്നര മണിക്കൂറോളം വൈദ്യുതിയുണ്ടായിരുന്നില്ല. സി.സി.ടി.വികളുടെ പ്രവര്‍ത്തനവും നിലച്ചിരുന്നു.

 

മധ്യപ്രദേശില്‍ പോളിങ് പൂര്‍ത്തിയായതിന് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നതില്‍ അപാകതയുണ്ടായതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

 

 

Tags: