പൊതുപരിപാടിക്കിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു (വീഡിയോ)

Glint Staff
Fri, 07-12-2018 04:08:34 PM ;
Ahmednagar

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറില്‍ പൊതുപരിപാടിക്കിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു. മഹാത്മാ ഗാന്ധി ഫുലേ കൃഷി വിദ്യാപീഠ് (എംപികെവി) കാര്‍ഷിക സര്‍വകലാശാലയിലെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ദേശീയ ഗാനത്തിനിടെ പെട്ടെന്ന് കുഴഞ്ഞുവീണ ഗഡ്കരിയെ മഹാരാഷ്ട്ര ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു താങ്ങിപ്പിടിക്കുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

അന്തരീക്ഷത്തിലെ കനത്ത ചൂടും രക്തത്തില്‍ പഞ്ചസാരയുടെ അളവു കുറഞ്ഞതുമാണ് കുഴഞ്ഞുവീഴുന്നതിനു കാരണമായതെന്നു നിതിന്‍ ഗഡ്കരി തന്നെ പിന്നീട് ട്വീറ്റ് ചെയ്തു.

 

Tags: