57 ദിവസങ്ങള്‍ക്ക് ശേഷം പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ദ്ധന

Glint Staff
Thu, 13-12-2018 01:25:12 PM ;
Kochi

petrol price hike

തുടര്‍ച്ചയായ 57 ദിവസത്തെ വിലയിടിവിന് ശേഷം പെട്രോള്‍ വില വര്‍ദ്ധിച്ചു. ലീറ്ററിന് 11 ഇന്ന് പൈസയാണ് കൂടിയത്. ഡീസല്‍ വിലയില്‍ മാറ്റമില്ല. കൊച്ചി നഗരത്തില്‍ പെട്രോള്‍ വില ഇന്ന് 72.14 രൂപയാണ്. ഡീസലിന് 68.22 രൂപയും.

 

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ നേരിയ വര്‍ധനയെ തുടര്‍ന്നാണ് എണ്ണക്കമ്പനികള്‍ വില കൂട്ടിയത്. 85 രൂപയ്ക്ക് മുകളിലെത്തിയ പെട്രോള്‍ വിലയാണ് പടിപടിയായി കുറഞ്ഞ് 72ല്‍ എത്തിയത്. വരും ദിവസങ്ങളിലും ഇന്ധന വില ഉയരാനാണ് സാധ്യത.

 

Tags: