ഇന്തോനേഷ്യയിലെ സുനാമി: മരണം 281 ആയി

Glint Staff
Mon, 24-12-2018 04:09:50 PM ;
Jakarta

Indonesia-tsunami

ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ മരണം 281 ആയി. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് നാഷണല്‍ ഡിസാസ്റ്റര്‍ ഏജന്‍സി തിങ്കളാഴ്ച വ്യക്തമാക്കി.ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് രാക്ഷസത്തിരമാലകള്‍ അടിച്ചു കയറിയത്. സുമാത്രയ്ക്കും ജാവയ്ക്കും ഇടയിലുള്ള സുന്‍ഡ കടലിടുക്കില്‍ സ്ഥിതി ചെയ്യുന്ന അനക്ക് ക്രകതോവ എന്ന അഗ്‌നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്.

 

ജാവ ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്താണ് സുനാമി ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. ദിവസങ്ങള്‍ക്കു മുന്നേ പൊട്ടിത്തെറിക്കാന്‍ പോകുന്നതിന്റെ ലക്ഷണങ്ങള്‍ അഗ്നി പര്‍വ്വതത്തില്‍ നിന്നുണ്ടായിരുന്നതായി ഇന്തോനേഷ്യയുടെ ജിയോളജിക്കല്‍ ഏജന്‍സി പറഞ്ഞു.

 

സെപ്റ്റംബറില്‍ ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലെ പാലു നഗരത്തിലുണ്ടായ ഭൂകമ്പത്തില്‍ ആയിരക്കണക്കിന് ആളുകള്‍ മരിച്ചിരുന്നു.

 

 

 

Tags: