ഖനിക്കുള്ളില്‍ 15 തൊഴിലാളികള്‍ കുടുങ്ങിയിട്ട് രണ്ടാഴ്ചയായി; ദയവായി അവരെ രക്ഷിക്കൂ: രാഹുല്‍ ഗാന്ധി

Glint Staff
Wed, 26-12-2018 06:09:27 PM ;
Delhi

മേഘാലയില്‍ കല്‍ക്കരി ഖനിക്കുള്ളില്‍ കുടുങ്ങിപ്പോയ തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യം നിര്‍ത്തിയ സംഭവത്തില്‍ പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി. വെള്ളം നിറഞ്ഞ കല്‍ക്കരി ഖനിയില്‍ കുടുങ്ങിപ്പോയ 15 പേര്‍ വായു കിട്ടാതെ രണ്ട് ആഴ്ചയായി ബുദ്ധിമുട്ടുന്നു, അപ്പോഴാണ് പ്രധാനമന്ത്രി ബോഗിബീല്‍ പാലത്തില്‍ കയറി നിന്ന് കാമറയ്ക്ക് പോസ് ചെയ്ത് രസിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി ഉയര്‍ന്ന കുതിരശക്തിയുള്ള പമ്പുകള്‍ എത്തിക്കാന്‍ പോലും മോദി സര്‍ക്കാര്‍ തയ്യാറായില്ല. പ്രധാനമന്ത്രി അവരുടെ ജീവന്‍ രക്ഷിക്കൂ. രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

 

ഖനിയില്‍ വെള്ളം പുറത്തേയ്‌ക്കൊഴുക്കാനായി 100 കുതിരശക്തിയുള്ള പമ്പുകള്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ ഒരാഴ്ചയായി കാത്തിരിക്കുകയാണ്. ഇത്രയും ശേഷിയുള്ള പമ്പുകള്‍ മേഘാലയ സര്‍ക്കാരിന്റെ പക്കലില്ല. വെള്ളത്തില്‍ 70 അടി വരെ താഴ്ചയിലെത്തി വേണം രക്ഷാപ്രവര്‍ത്തനം നടത്താന്‍. ദുരന്ത നിവാരണ സേനയുടെ സംഘത്തിന് 40 അടിവരെ പോകാനെ കഴിയുന്നുള്ളൂ. പമ്പുകള്‍ എത്തിച്ച് വെള്ളം പമ്പ് ചെയ്ത് കളഞ്ഞാല്‍ മാത്രമേ തൊഴിലാകള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിക്കാനാകൂ.

 

Tags: