ഇന്ത്യയില്‍ നിന്ന് മൂന്നംഗ സംഘം ബഹിരാകാശത്തേക്ക്; ഗഗന്‍യാന്‍ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

Glint Staff
Fri, 28-12-2018 04:52:39 PM ;
Delhi

space-mission

മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഗഗന്‍യാന്‍ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. രാജ്യത്ത് നിന്ന് മൂന്നംഗ സംഘമാണ് ബഹിരാകാശത്തേക്ക് പോവുക. പതിനായിരം കോടി രൂപയുടെ പദ്ധതിയാണ് ഗഗന്‍യാന്‍. 2022 ല്‍ ദൗത്യം നടത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

 

ബഹിരാകാശത്ത്  മൂന്ന് മുതല്‍ ഏഴ് ദിവസം വരെയാണ് ഗഗനസഞ്ചാരികള്‍ തങ്ങുക. ശേഷം ബഹിരാകാശ പേടകം കടലില്‍ തിരിച്ചിറക്കും.

 

Tags: