ആംബുലന്‍സിന് മുന്നില്‍ ഓടി വഴിയൊരുക്കി പോലീസുകാരന്‍; വൈറലായി ദൃശ്യങ്ങള്‍

Glint Staff
Mon, 31-12-2018 01:17:37 PM ;
Thiruvananthapuram

അത്യാസന്ന നിലയിലുള്ള രോഗിയുമായെത്തിയ ആംബുലന്‍സ് ഗതാഗതക്കുരുക്കില്‍ പെട്ടപ്പോള്‍ മുന്നില്‍ ഓടി വഴിയൊരുക്കിയ പോലീസുകാരന് അഭിനന്തന പ്രവാഹം. കോട്ടയം ടൗണില്‍ വച്ചാണ് സംഭവം.

 

സൈറനിട്ട് എത്തിയ ആംബുലന്‍സിന് മുന്നോട്ട് പോകാന്‍ ഒരു വഴിയുമില്ലാത്ത സാഹചര്യം. അപ്പോഴാണ് ഡ്യൂട്ടിലുണ്ടായിരുന്ന ഹൈവേ പൊലീസിലെ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത് കുമാര്‍ രാധാകൃഷ്ണന്‍ അവിടെ ഓടിയെത്തുന്നത്. അദ്ദേഹം ആംബുലന്‍സിന് മുന്നില്‍ ഓടി വാഹനങ്ങളെ എല്ലാം മാറ്റി. അതുവഴി അധികസമയമെടുക്കാതെ തന്നെ ആംബുലന്‍സിന് കടന്ന് പോകാനായി.

 

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍  വൈറലായിക്കൊണ്ടിരിക്കുകയാണ്.

 

 

Tags: