'ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററി'ന്റ ട്രെയിലര്‍ നിരോധിക്കണം; ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി

Glint Staff
Sun, 06-01-2019 05:49:33 PM ;
Delhi

The Accidental Prime Minister

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ ജീവിതകഥ പറയുന്ന 'ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ' ചിത്രത്തിന്റെ ട്രെയിലര്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. ന്യൂഡല്‍ഹി സ്വദേശിയായ ഒരു ഫാഷന്‍ ഡിസൈനറാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

 

ഭരണഘടനപരമായ ഒരു സ്ഥാനത്തിരുന്നയാളെ മോശമായി ചിത്രീകരിക്കാന്‍ സിനിമക്കാര്‍ക്ക് അവകാശമില്ലെന്നും ഇന്ത്യന്‍ പീനല്‍ കോഡിന്റെ 416ാം വകുപ്പ് ലംഘിക്കുന്നതാണ് ട്രെയിലറെന്നും പരതിയില്‍ പറയുന്നു. ഗൂഗിള്‍, യൂട്യൂബ് തുടങ്ങിയവയില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നത് തടയാനുള്ള നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തിനോട് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജയില്‍ ആവശ്യപ്പെടുന്നുണ്ട്.

 

അനുപം ഖേര്‍ ആണ് ചിത്രത്തില്‍ ഡോ. മന്‍മോഹന്‍ സിംഗായി അഭിനയിക്കുന്നത്. ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ ചിത്രം നിരോധിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.

 

 

Tags: