കോണ്‍ഗ്രസിനെ ഒഴിവാക്കി യു.പിയല്‍ എസ്.പി-ബി.എസ്.പി സഖ്യം

Glint Staff
Sat, 12-01-2019 01:06:20 PM ;
Lucknow

 bsp-sp

യു.പിയില്‍ എസ്.പിയുടെയും ബി.എസ്.പിയുടെയും മഹാസഖ്യം പ്രഖ്യാപിച്ച് മായാവതിയും അഖിലേഷ് യാദവും സംയുക്ത വാര്‍ത്താസമ്മേളനം നടത്തി. സഖ്യം ബി.ജെ.പിയുടെ വിഷലിപ്തമായ രാഷ്ട്രീയത്തിനെതിരെയാണെന്നും മഹാസഖ്യം മോദിയുടെയും അമിത് ഷായുടെയും ഉറക്കം കെടുത്തുമെന്നും ബി.എസ്.പി അധ്യക്ഷ മായാവതി പറഞ്ഞു.

 

കോണ്‍ഗ്രസിനെ ഒഴിവാക്കിയാണ് സഖ്യം പ്രഖ്യാപിച്ചിരിക്കുന്നത്. എസ്.പി.യും ബി.എസ്.പിയും 38 സീറ്റുകളില്‍ മത്സരിക്കും. അമേഠിയിലും റായ്ബറേലിയിലും സഖ്യത്തിന് സ്ഥാനാര്‍ത്ഥികളുണ്ടാവില്ല. ഈ സീറ്റുകള്‍ കോണ്‍ഗ്രസിനായി ഒഴിച്ചിട്ടിരിക്കുകയാണെന്ന് മായാവതി അറിയിച്ചു.

 

Tags: