കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയ നാടകം; രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു

Glint Staff
Tue, 15-01-2019 04:12:54 PM ;
Bengaluru

കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനുള്ള പിന്തുണ രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ പിന്‍വലിച്ചു. പിന്തുണ പിന്‍വലിക്കുന്നതായി കാണിച്ചുള്ള കത്ത് രണ്ട് എം.എല്‍.എമാരും ഗവര്‍ണര്‍ക്ക് കൈമാറി. എച്ച്. നാഗേഷ്, ആര്‍. ശങ്കര്‍ എന്നിവരാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുന്നത്.

 

എന്നാല്‍ ഇത് തല്‍ക്കാലം സര്‍ക്കാരിന് ഭീഷണിയുണ്ടാക്കില്ല. ഇവരെ കൂടാതെ തന്നെ കേവല ഭൂരിപക്ഷം കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിനുണ്ട്. എന്നാല്‍ ഭരണപക്ഷത്ത് നിന്ന് ആറ് പേരെങ്കിലും ചേരി മാറുകയോ രാജിവെക്കുകയോ ചെയ്താലേ അട്ടിമറിക്ക് സാധ്യതയുള്ളൂ.

 

നേരത്തെ, കര്‍ണാടകയില്‍ ബിജെപി കുതിരക്കച്ചവടം നടത്തുന്നതായി കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടെ മകരസംക്രാന്തിക്ക് ശേഷം കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള എല്ലാ നീക്കങ്ങളും പൂര്‍ത്തിയായെന്ന് ബിജെപി നേതാക്കള്‍ സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

Tags: