വ്യാജമദ്യ ദുരന്തം: യു.പിയിലും ഉത്തരാഖണ്ഡിലുമായി 38 മരണം

Glint Staff
Fri, 08-02-2019 03:40:24 PM ;
Lucknow

 liquor-bottles

ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ 38 മരണം. ഉത്തര്‍പ്രദേശിലെ സഹാരന്‍പുരിലും  ഖുശിനഗറിലുമാണ്
വ്യാജമദ്യ ദുരന്തം സംഭവിച്ചത്. രണ്ടിടങ്ങളിലുമായി 26 പേരാണ് മരണപ്പെട്ടത്. ഉത്തരാഖണ്ഡില്‍ 12 പേരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 13 എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

 

ഒട്ടേറെപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണ്. സംഭവത്തില്‍ പോലീസും ജില്ലാ ഭരണകൂടവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചികില്‍സയിലുള്ളവര്‍ക്ക് 50,000 രൂപയുടെ അടിയന്തര ധനസഹായം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.

 

Tags: