ഒരു എം.എല്‍.എക്ക് 10 കോടി വീതം യെദിയൂരപ്പ വാഗ്ദാനം ചെയ്‌തെന്ന് കോണ്‍ഗ്രസ്

Glint Staff
Sat, 09-02-2019 01:30:25 PM ;
Delhi

കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ ബി.എസ് യെദിയൂരപ്പ കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ക്ക് പത്ത് കോടി രൂപ വീതം നല്‍കാമെന്നവാഗ്ദാനം ചെയ്ത് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ പതിനെട്ട് എം.എല്‍.എ മാര്‍ക്കുമായി 200 കോടി വാഗ്ദാനം ചെയ്തതായാണ് ആരോപണം. യെദിയൂരപ്പ കോണ്‍ഗ്രസ് എം എല്‍ എമാരെ കോടികള്‍ നല്‍കി വിലപേശുന്നശബ്ദരേഖ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാര സ്വാമി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

 

സ്പീക്കര്‍ക്ക് യെദിയൂരപ്പ അമ്പത് ലക്ഷം വാഗ്ദാനം ചെയ്‌തെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചു. ബി.ജെ.പിക്ക് എന്ത് വില കൊടുത്തും അധികാരം വേണമെന്ന ചിന്തമാത്രമാണ് ഉള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

 

Tags: