ഉത്തര്‍പ്രദേശില്‍ ബി.എസ്.പി-എസ്.പി സീറ്റ് വിഭജനം പൂര്‍ത്തിയായി; കോണ്‍ഗ്രസ് പുറത്ത് തന്നെ

Glint Staff
Thu, 21-02-2019 07:21:20 PM ;
Lucknow

bsp-sp

ഉത്തര്‍പ്രദേശില്‍ ബി.എസ്.പി-എസ്.പി സഖ്യത്തിന്റെ സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ പ്രഖ്യാപനമായി. ലോക് സഭാ തിരഞ്ഞെടുപ്പില്‍ മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി 38 സീറ്റുകളിലും അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി 37 സീറ്റുകളിലും മത്സരിക്കും. ആകെയുള്ള 80 സീറ്റുകളില്‍ 75 സീറ്റുകളുടെ കാര്യത്തിലാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.

 

കഴിഞ്ഞ മാസമാണ് കോണ്‍ഗ്രസിനെ ഒഴിവാക്കി എസ്.പിയും ബി.എസ്.പിയും തമ്മില്‍ സഖ്യം രൂപീകരിച്ചത്. ഇതിനു പിന്നാലെതന്നെ ഇരു പാര്‍ട്ടികളും തമ്മില്‍ സീറ്റ് വിഭജന ചര്‍ച്ചകളും ആരംഭിച്ചിരുന്നു. സോണിയാ ഗന്ധിയുടെ മണ്ഡലമായ റായ്ബറേലിയയിലും രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും തങ്ങള്‍ മത്സരിക്കില്ലെന്ന് നേതാക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ സഖ്യത്തില്‍ ഇടം കിട്ടാത്തിതിനെ തുടര്‍ന്ന് യു.പിയിലെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇതിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധിയെ യു.പിയുടെ ചുമതല നല്‍കി രംഗത്തിറക്കുകയും ചെയ്തിട്ടുണ്ട്.

 

 

Tags: