ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; ജാംനഗറില്‍ മത്സരിക്കും

Glint Staff
Tue, 12-03-2019 05:27:47 PM ;
Ahmedabad

 hardik-patel

ഗുജറാത്തിലെ പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അഹമ്മദാബാദില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് ഹര്‍ദിക് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ഹര്‍ദിക് സഹകരിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ ചേരാന്‍ തയ്യാറായിരുന്നില്ല. ആ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ശക്തമായ പോരാട്ടമാണ് കോണ്‍ഗ്രസ് കാഴ്ച വച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും അത് ആവര്‍ത്തിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

 

ഗുജറാത്തിലെ ജാംനഗര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് ഹര്‍ദിക് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഹര്‍ദിക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളും സ്ഥിരീകരിച്ചു. നിലവില്‍ ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ് ജാംനഗര്‍.

 

''മഹാത്മാഗാന്ധി ദണ്ഡിയാത്ര തുടങ്ങിയത് ഇതേ ദിവസമാണ്. ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്ന് കെട്ടുകെട്ടിക്കുമെന്ന് അദ്ദേഹം അന്ന് പറഞ്ഞു. സുഭാഷ് ചന്ദ്രബോസ്, പണ്ഡിറ്റ് നെഹ്‌റു, സര്‍ദാര്‍ പട്ടേല്‍, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയ നേതാക്കള്‍ നയിച്ച പാര്‍ട്ടിയിലാണ് ഞാനിപ്പോള്‍''- ഹര്‍ദിക് പറഞ്ഞു.

 

 

Tags: