കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

Glint Staff
Thu, 14-03-2019 03:53:43 PM ;
Delhi

 tom vadakkan

കോണ്‍ഗ്രസിന്റെ മുന്‍ ദേശീയ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ സാന്നിധ്യത്തിലാണ് ടോം വടക്കന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. തൃശൂര്‍ സ്വദേശിയായ ടോം വടക്കന്‍ വര്‍ഷങ്ങളായി ഡല്‍ഹി കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് വക്താവായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു.

 

'ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട വര്‍ഷങ്ങള്‍ കോണ്‍ഗ്രസിനായി സമര്‍പ്പിച്ചു . എന്നാല്‍ കുടുംബരാഷ്ട്രീയവും ഉപയോഗിച്ച ശേഷം വലിച്ചെറിയുകയെന്ന സംസ്‌കാരവുമാണ് പാര്‍ട്ടിയില്‍ ഉള്ളത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. സ്വാഭിമാനമുള്ള ആര്‍ക്കും പാര്‍ട്ടിയില്‍ സ്ഥാനമില്ല'- വടക്കന്‍ പറഞ്ഞു.

 

പ്രധാനമന്ത്രിയുടെ വികസന അജണ്ടയോട് യോജിപ്പും പുല്‍വാമ ആക്രമണത്തിലെ കോണ്‍ഗ്രസ് നിലപാടിനോടുള്ള വിയോജിപ്പമാണ് തന്നെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്നും വടക്കന്‍ വ്യക്തമാക്കി.

 

 

 

Tags: