സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസ്: അസീമാനന്ദയുള്‍പ്പെടെ നാല് പ്രതികളെയും വെറുതെവിട്ടു

Glint Staff
Wed, 20-03-2019 07:12:19 PM ;
Delhi

സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദയടക്കമുള്ള നാല് പ്രതികളെയും കോടതി വെറുതെവിട്ടു. ഹരിയാന പഞ്ച്കുള എന്‍.ഐ.  കോടതിയുടേതാണ് വിധി. സംഭവത്തില്‍ മൂന്ന് കേസുകളാണ് സ്വാമി അസീമാനന്ദയ്‌ക്കെതിരെ ഉണ്ടായിരുന്നത്.

 

2007 ഫെബ്രുവരി 18നാണ് ഡല്‍ഹിയില്‍ നിന്ന് പാക്കിസ്ഥാനിലെ ലാഹോറിലേക്ക് സര്‍വീസ് നടത്തുന്ന സംഝോത എക്‌സ്പ്രസില്‍ ഹരിയാനയിലെ പാനിപ്പത്തിനടുത്ത് വച്ച് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ 68പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹരിയാന പോലീസ് അന്വേഷിച്ച കേസ് 2010ല്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറുകയായിരുന്നു. 2011 ജൂണിലാണ് എന്‍.ഐ.എ കുറ്റപത്രം സര്‍പ്പിച്ചത്. ഇത് തള്ളിയാണ് കോടതി പ്രതികളെ വെറുതെവിട്ടിരിക്കുന്നത്.

 

 

Tags: