ഗൗതം ഗംഭീര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

Glint Staff
Fri, 22-03-2019 01:09:18 PM ;
Delhi

 gautam-gambhir

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദിന്റെയും അരുണ്‍ ജെയ്റ്റ്‌ലിയുടെയും സാന്നിധ്യത്തിലായിരുന്നു ഗംഭീറിന്റെ പാര്‍ട്ടി പ്രവേശനം. ഇത് വലിയ ചലനങ്ങളുണ്ടാക്കുന്ന തീരുമാനമാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിച്ചു. ഡല്‍ഹിയിലെ ഏതെങ്കിലും ഒരു ലോക്‌സഭാ മണ്ഡലത്തില്‍ ഗംഭീര്‍ മത്സരിക്കുമെന്നാണ് സൂചന.

 

ഗംഭീര്‍ ബി.ജെ.പിയില്‍ ചേരുമെന്ന സൂചന നേരത്തെയുണ്ടായിരുന്നു. പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അദ്ദേഹം പാക്കിസ്ഥാനെതിരെ നടത്തിയ പരമാര്‍ശങ്ങള്‍ വലിയ ശ്രദ്ധ നേടിയിരുന്നു.

 

ഓപ്പണിംങ് ബാറ്റ്‌സ്മാനായിരുന്ന ഗംഭീര്‍ 2011 ല്‍ ഇന്ത്യയുടെ ലോക കപ്പ് നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

 

Tags: