ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ ഡല്‍ഹിയില്‍ പിടിയില്‍; പുല്‍വാമ ആക്രമത്തില്‍ പങ്കുണ്ടെന്ന് സംശയം

Glint Staff
Fri, 22-03-2019 01:56:13 PM ;
Delhi

terrorist

പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ജെയ്‌ഷെ മുഹമ്മദ് കമാണ്ടര്‍ സജ്ജദ് ഖാന്‍ അറസ്റ്റില്‍. പുല്‍വാമ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ മുദ്ദസിര്‍ അഹമ്മദ് ഖാന്റെ അടുത്ത അനുയായിയാണ് സജ്ജദ് ഖാന്‍. തന്ത്രപ്രധാന മേഖലയായ റെഡ് ഫോര്‍ട്ടിന്റെ സമീപത്തു നിന്നുമാണ് സജ്ജദ് ഖാനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

 

പുതപ്പ് വില്‍പ്പനക്കാരനായി ഡല്‍ഹിയില്‍ കഴിയുകയായിരുന്നു അറസ്റ്റിലായ സജ്ജദ് ഖാനെന്ന് പൊലീസ് അറിയിച്ചു. ദേശീയ അന്വേഷണ ഏജന്‍സിയും ഇന്റലിജന്‍സ് ബ്യൂറോയും സജ്ജ്ദ് ഖാനെ ചോദ്യം ചെയ്തു. നിര്‍ണായക വിവരങ്ങള്‍ സജ്ജദ് ഖാനില്‍ നിന്നും പുറത്തു വരുമെന്നാണ് പോലീസ് കരുതുന്നത്.

 

 

Tags: