കോണ്‍ഗ്രസിന്റെ മിനിമം വരുമാന പദ്ധതിയെ വിമര്‍ശിച്ച നീതി ആയോഗ് വൈസ് ചെയര്‍മാനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍

Glint Staff
Wed, 27-03-2019 01:24:37 PM ;
Delhi

rajivkumar

രാജ്യത്തെ ദരിദ്രര്‍ക്ക് 12000 രൂപ മാസ വരുമാനം ഉറപ്പാക്കുമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനത്തെ വിമര്‍ശിച്ച നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍. സര്‍ക്കാരിനെ അനുകൂലിക്കുന്നതില്‍നിന്ന് ഉദ്യോഗസ്ഥര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് രാജീവ് കുമാര്‍ നടത്തിയിരിക്കുന്നതെന്ന് നരീക്ഷിച്ച കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു.

 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ന്യൂതം ആയ് യോജന(ന്യായ്)യെ രാജീവ് കുമാര്‍ ട്വിറ്ററില്‍ ചോദ്യം ചെയ്തിരുന്നു. തിരഞ്ഞെടുപ്പില്‍ ജയിക്കാനായി 1971-ല്‍ കോണ്‍ഗ്രസ് ഗരീബി ഹഠാവോയും 2008-ല്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷനും 2013 ഭക്ഷ്യസുരക്ഷാ പദ്ധതിയും പ്രഖ്യാപിച്ചു. എന്നാല്‍ ഒന്നും നടപ്പാക്കിയില്ല. ഇതേ ഗതി തന്നെയാണ് ജനപ്രിയ പ്രഖ്യാപനമായ കുറഞ്ഞ വരുമാന പദ്ധതിയെയും കാത്തിരിക്കുന്നത് എന്നായിരുന്നു ട്വീറ്റ്.

 

അതോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിക്കു കനത്ത പ്രഹരമാകും പദ്ധതിയെന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തുകയും മോഡി സര്‍ക്കാരിന്റെ കിസാന്‍ പദ്ധതിയെ പൂര്‍ണമായി അനുകൂലിക്കുകയും ചെയതു.

 

Tags: