ഗോവയിലെ ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ എം.ജി.പി പിന്‍വലിച്ചു

Glint Staff
Sat, 13-04-2019 05:08:02 PM ;
Panaji

 mgp

ഗോവയിലെ ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി(എം.ജി.പി)പിന്‍വല പിന്‍വലിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് എം.ജി.പി അധ്യക്ഷന്‍ ദീപക് ധാവലിക്കര്‍ അറിയിച്ചു. ഗോവയില്‍ ഏപ്രില്‍ 23നാണ് തിരഞ്ഞെടുപ്പ്.

 

മനോഹര്‍ പരീക്കറുടെ മരണത്തിന് ശേഷം പുതിയതായി അധികാരമേറ്റ പ്രമോദ് സാവന്ത് സര്‍ക്കാരില്‍ എം.ജി.പി നേതാവ് സുധിന്‍ ധവാലിക്കറെ ഉപമുഖ്യമന്ത്രിയാക്കിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ എം.ജി.പിയെ പിളര്‍ത്തി പാര്‍ട്ടിയുടെ രണ്ട് എം.എല്‍.എമാരെ ബിജെപി അടര്‍ത്തിയെടുത്തു.പിന്നാലെ സുധിന്‍ ധവാലിക്കറെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തു.

 

ഇതെ തുടര്‍ന്നാണ് എം.ജി.പി ബിജെപി ബന്ധം ഉപേക്ഷിച്ചത്. നിലവില്‍ ഒരു എം.എല്‍.എ മാത്രമുള്ള എം.ജി.പി പിന്തുണ പിന്‍വലിച്ചാലും ഗോവയിലെ ബി.ജെ.പി സര്‍ക്കാരിന് ഭീഷണിയില്ല

 

Tags: