പ്രിയങ്ക ഗാന്ധി വാരാണസിയില്‍ മത്സരിക്കില്ല

Glint Staff
Thu, 25-04-2019 01:38:00 PM ;
Delhi

Priyanka-Gandhi

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കില്ല. അജയ് റായ് ആയിരിക്കും വാരാണസിയില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. 2014 തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു അജയ് റായ്.

 

വാരാണസിയില്‍ പ്രധാനമന്ത്രി മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ സജീവമായിരുന്നു. മത്സരിക്കാന്‍ തയ്യാറാണെന്ന് പ്രിയങ്കയും സൂചന നല്‍കിയിരുന്നു.

 

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഏപ്രില്‍ 22 മുതല്‍ 29 വരെയാണ് വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാവുന്ന സമയം. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ മേയ് 19നാണ് വാരാണസിയില്‍ വോട്ടെടുപ്പ്.

 

Tags: