ചീഫ് ജസ്റ്റിസിനെതിരായ പരതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ ഉത്തരവ്

Glint Staff
Thu, 25-04-2019 04:20:56 PM ;
Delhi

supreme-court

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഗൂഢാലോചന അന്വേഷിക്കുന്നതിന് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എകെ പട്‌നായിക് നേതൃത്വം നല്‍കും. സിബിഐ, ഐബി, ഡല്‍ഹി പോലീസ് എന്നിവരടങ്ങുന്ന സംയുക്ത അന്വേഷണമാണ് നടക്കുക. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

 

അതേസമയം ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം ചീഫ് ജസ്റ്റിസിനെതിരെ ഉയര്‍ന്ന ആരോപണത്തെക്കുറിച്ചുള്ള അന്വേഷണത്തെ ബാധിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരിക്കു വേണ്ടി ഹാജരാകുന്നതിനും ചീഫ് ജസ്റ്റിസിനെതിരെ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനം ഒരുക്കുന്നതിനും തനിക്ക് 1.5 കോടി രൂപയാണ് വാഗ്ദാനം ലഭിച്ചതെന്ന് അഭിഭാഷകനായ ഉത്സവ് ബൈന്‍സ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

 

Tags: