ഇടപെടില്ലെന്ന് സുപ്രീം കോടതി; പി.എം മോദിയുടെ വിലക്ക് തുടരും

Glint Staff
Fri, 26-04-2019 01:17:21 PM ;
Delhi

pm-narendra-modi-film

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവചരിത്രത്തെ ആസ്പദമാക്കിയുള്ള പി.എം മോദി സിനിമയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. വിലക്കിനെതിരെ സിനിമയുടെ നിര്‍മ്മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. അത് തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ടകാര്യങ്ങളാണെന്നും നിരോധനം നീക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

 

വിവേക് ഒബ്രോയ് നായകനാകുന്ന ചിത്രം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന്റെ റിലീസ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്. തിരഞ്ഞെടുപ്പ് കഴിയുംവരെ ചിത്രം റിലീസ് ചെയ്യരുതെന്നാണ് കമ്മീഷന്റെ തീരുമാനം.

 

 

 

Tags: