കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നേറ്റം; 15 ല്‍ 12 സീറ്റും നേടി

Glint Desk
Mon, 09-12-2019 12:00:17 PM ;

karnataka bjp

കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന പതിനഞ്ചില്‍ 12 സീറ്റും നേടി ബി.ജെ.പി ഭരണം ഉറപ്പിച്ചു. കൂറുമാറി ബി.ജെ.പിയിലെത്തി മത്സരിച്ച 13 വിമതരില്‍ 11 പേരും ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചു. കൂറുമാറ്റത്തിന് തിരിച്ചടിയുണ്ടാവില്ലെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ അതേ പടി ശരിവെച്ചു കര്‍ണാടകത്തില്‍ ബി.ജെ.പി കേവല ഭൂരിപക്ഷത്തില്‍ എത്തിയിരിക്കുന്നത്. 

ഭരണം തുടരാന്‍ കോണ്‍ഗ്രസ്സിന്റെയും ജെഡിഎസിന്റെയും 15 സിറ്റിംഗ് സീറ്റുകളില്‍ ആറെണ്ണം വേണമായിരുന്നു യെദിയൂരപ്പയ്ക്ക്. അതിന്റെ ഇരട്ടിയാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. കോണ്‍ഗ്രസിന് നഷ്ടം 12 സീറ്റ്. ജെ.ഡി.എസിന് മത്സരിച്ച മൂന്ന് സീറ്റുകളില്‍ മൂന്നും പോയി. 

മുതിര്‍ന്ന നേതാക്കളായ എ എച് വിശ്വനാഥ്, എം ടി ബി നാഗരാജ് എന്നിവര്‍ക്ക് കാലിടറി. ബിജെപി വിമതനായ ശരത് ബചഗൗഡയാണ് നാഗരാജിനെ വീഴ്ത്തിയത്. സഭയില്‍ ശരത് ബിജെപിയെ പിന്തുണച്ചേക്കും. മിക്ക വിമത എം എല്‍ എമാരുടെയും ഭൂരിപക്ഷം ഇരട്ടിയായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത് പോയ മണ്ഡലങ്ങളില്‍ പോലും വിമതരിലൂടെ ബി.ജെ.പി ജയിച്ചുകയറി. 

നിലവിലെ കര്‍ണാടക നിയമസഭ അംഗബലം 207 ആണ്. ഉപതിരഞ്ഞെടുപ്പു നടന്ന 15 മണ്ഡലങ്ങളിലെ ഫലം പുറത്തുവരുന്നതോടെ നിയമസഭയിലെ കക്ഷിനില 222 ആയി ഉയരും.

Tags: