കൂട്ടബലാത്സംഗത്തിനിരയാക്കിയ പെണ്‍കുട്ടിയെ തീകൊളുത്തി കൊന്നു; സംഭവം ത്രിപുരയില്‍

Glint Desk
Sun, 08-12-2019 12:35:13 PM ;

വീണ്ടും ബലാത്സംഗക്കൊല പാതകം. കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് തട്ടികൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ പെണ്‍കുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തി. ത്രിപുരയിലെ ശാന്തിര്‍ ബസാറിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ പതിനേഴുകാരി ആശുപത്രിയില്‍ വെച്ച് മരിച്ചു. കാമുകനും കാമുകന്റെ അമ്മയും ചേര്‍ന്നാണ് പെണ്‍കുട്ടിയെ തീ കൊളുത്തിയത്.

സമൂഹമാധ്യമത്തിലുടെയായിരുന്നു പെണ്‍കുട്ടിയും യുവാവും പരിചയപ്പെട്ടത്. യുവാവ് പിന്നീട് പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ എത്തിക്കുകയും മാസങ്ങളോളം ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി. ഇതിന് പിന്നാലെയാണ് തീകൊളുത്തി കൊലപ്പെടുത്താനുള്ള ശ്രമം നടന്നത്.

പെണ്‍കുട്ടിയെ വിട്ടുനല്‍കാന്‍ 50,000 രൂപ നല്‍കണമെന്ന് ഇവര്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പണം നല്‍കിയില്ലെങ്കില്‍ മകളെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇക്കാര്യങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ പറയുന്നു.

Tags: