ഹൈദരാബാദ് ഏറ്റുമുട്ടല്‍ക്കൊല; സുപ്രീംകോടതി കേസ് ഡിസംബര്‍ 11 ലേക്ക് മാറ്റി

Glint Desk
Mon, 09-12-2019 01:03:01 PM ;

ഹൈദരാബാദ് ബലാത്സംഗക്കൊലക്കേസിലെ പ്രതികളുടെ ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജി പരിഗണിക്കുന്നത് ഡിസംബര്‍ 11ലേക്ക് മാറ്റി. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട്അഭിഭാഷകനായ ജി.എസ് മണിയാണ് ഹര്‍ജി നല്‍കിയത്. കേസ് 11 ന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡേയാണ് അറിയിച്ചത്.

ഏറ്റുമുട്ടല്‍ കൊലക്കേസില്‍ തെലങ്കാന സര്‍ക്കാര്‍ നിലവില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടംഗ പ്രത്യേക സംഘത്തെയാണ് കേസ് അന്വേഷിക്കാനായി നിയോഗിച്ചത്. രചകൊണ്ട പൊലീസ് കമ്മീഷണര്‍ മഹേഷ് എം ഭഗവതാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍.  

വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് തെലങ്കാന സര്‍ക്കാര്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. 

Tags: