നിര്‍ഭയ കേസ്; വധശിക്ഷ ശരിവച്ച് സുപ്രീം കോടതി

Glint Desk
Wed, 18-12-2019 02:41:55 PM ;

നിര്‍ഭയകേസിലെ പ്രതിക്ക് വധശിക്ഷ തന്നെ. വധ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി അക്ഷയ് സിംഗ് ഠാക്കൂര്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. നിര്‍ഭയ കൊല്ലപ്പെട്ട് ഏഴ് വര്‍ഷം കഴിയുമ്പോഴാണ് പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കി സുപ്രീംകോടതി വിധി വരുന്നത്. പുതിയ കാര്യങ്ങളൊന്നും പുനപരിശോധന ഹര്‍ജിയില്‍ കൊണ്ടുവരാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. തുടര്‍ന്നാണ് പുനപരിശോധന ഹര്‍ജി തള്ളിയത്. 

സുപ്രീം കോടതിയുടെ ഈ തീരുമാനം വന്നതോടെ നിര്‍ഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ നടത്താന്‍ സാഹചര്യമൊരുങ്ങിയിരിക്കുകയാണ്.

Tags: