അയോദ്ധ്യ വിധി ആരുടെയും വിജമോ പരാജയമോ അല്ല ; മോഹന്‍ ഭാഗവത്

Glint Desk
Sat, 09-11-2019 03:00:29 PM ;

 

അയോദ്ധ്യ വിധി ആരുടെയും വിജയമായോ പരാജയമായോ ആയി കണക്കാക്കരുതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്.  സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുവെന്നും തര്‍ക്കം അവസാനിക്കണമെന്നാണ് ആര്‍എസ്എസ് നിലപാടെന്നും പറഞ്ഞ അദ്ദേഹം ഇനിയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും കൂട്ടിച്ചേര്‍ത്തു. സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും മോഹന്‍ ഭാഗവത് അറിയിച്ചു. 

 

 

Tags: