ഫീസ് വര്‍ധന ; ജെ.എന്‍.യുവില്‍ വിദ്യാര്‍ഥി പ്രക്ഷോഭം

Glint Desk
Mon, 11-11-2019 01:56:12 PM ;

  jnu protest against fee hike

ഫീസ് വര്‍ധനയ്‌ക്കെതിരെ ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. പൊലീസും വിദ്യാര്‍ഥികളും ഏറ്റുമുട്ടി. വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ (ജെഎന്‍യു) വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ സംഘര്‍ഷം. ഹോസ്റ്റല്‍ ഫീസ് വര്‍ധന, ഡ്രസ് കോഡ്, ഭക്ഷണ മെനു എന്നിവയിലെ മാറ്റം തുടങ്ങിയവയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി യൂണിയന്‍ നടത്തിയ സമരത്തിനിടെ വിദ്യാര്‍ഥികളും പൊലീസും ഏറ്റുമുട്ടി. വൈസ് ചാന്‍സലറെ കാണണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്നു വിദ്യാര്‍ഥികള്‍ ബാരിക്കേഡുകള്‍ തകര്‍ത്തു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഫീസ് വര്‍ധനയ്‌ക്കെതിരെ കഴിഞ്ഞ 15 ദിവസമായി പ്രതിഷേധമുണ്ടെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു. എന്നാല്‍ വിദ്യാര്‍ഥികള്‍  വ്യാജ പ്രചാരണം നടത്തുകയാണെന്ന് സര്‍വകലാശാല അധികൃതര്‍ പ്രതികരിച്ചു.

 

Tags: