മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാരിന് കളമൊരുങ്ങുന്നു

Glint Desk
Fri, 15-11-2019 04:43:25 PM ;

Maharashtra Allience മഹാരാഷ്ട്രയില്‍ ശിവസേന എന്‍സിപി കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന് കളമൊരുങ്ങുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് മൂന്ന് പാര്‍ട്ടിയിലെ നേതാക്കള്‍ നാളെ ഗവര്‍ണറെ കാണും. ഉദ്ധവ് താക്കറെ സോണിയഗാന്ധിയെ കണ്ട് ചര്‍ച്ച നടത്തും.ശിവസേനയ്ക്ക് 5 വര്‍ഷവും മുഖ്യമന്ത്രി പദം നല്‍കി, എന്‍സിപിയും കോണ്‍ഗ്രസും ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കുകയെന്ന ഒത്തുതീര്‍പ്പ് ഫോര്‍മുല വിജയത്തിലേക്കെന്ന സൂചനയും പുറത്തു വന്നു.

മുഖ്യമന്ത്രി പദത്തെ ചൊല്ലിയാണ് ബിജെപിയും ശിവസേനയും തമ്മില്‍ തെറ്റിയത്. ശിവസേനയുമായി സഖ്യമാകാം എന്നാല്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നായിരുന്നു ബിജെപി നിലപാട്. തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കാമെന്ന ഉറപ്പ് നല്‍കിയിരുന്നില്ലെന്നും അതിനാല്‍ തന്നെ മുഖ്യമന്ത്രിസ്ഥാനത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും ബിജെപി നിലപാട് എടുത്തതോടെയാണ് കാര്യങ്ങള്‍ സങ്കീര്‍ണ്ണമായത് . ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അംഗീകരിക്കാന്‍എന്‍സിപിയും കോണ്‍ഗ്രസും തയ്യാറായതോടെയാണ് സഖ്യം ഉരുത്തിരിയുന്നത്.

 

Tags: