ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ ; നേരിട്ടെത്തി വരവേറ്റ് മോദി

Glint Desk
Mon, 24-02-2020 11:53:31 AM ;

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. പ്രധാന മന്ത്രി നരേന്ദ്ര മോദി നേതിട്ടെത്തി ട്രംപിനെ സ്വീകരിച്ചു. ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിലാണ് ട്രംപ് വന്നിറങ്ങിയത്. 

വിമാനത്താവളത്തില്‍ നിന്ന് ഗാന്ധിജിയുടെ സബര്‍മതി ആശ്രമത്തിലേക്കാണ് ട്രംപ് പോയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ അനുഗമിച്ചു. അദ്ദേഹം ട്രംപിന് ആശ്രമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്ലാം വിശദീകരിച്ചുകൊടുത്തു. ട്രംപും ഭാര്യ മെലേനിയയും ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുകയും ചെയ്തു. 

മോദിയും ട്രംപും തമ്മിലുള്ള സൗഹൃദം ദൃഢമാകുന്ന കാഴ്ചയ്ക്കും സബര്‍മതി ആശ്രമം സാക്ഷിയായി. ആശ്രമത്തിലെ സന്ദര്‍ശന രജിസ്റ്ററില്‍ എന്റെ ഏറ്റവും വലിയ സുഹൃത്ത് മോദിക്ക് നന്ദിയെന്ന് ട്രംപ് എഴുതി. തുടര്‍ന്ന് ലഘുഭക്ഷണത്തിന് ശേഷം മൊട്ടേര സ്റ്റേഡിയത്തിലേക്ക് നീങ്ങി.

 

 

Tags: