എയര്‍ ഇന്ത്യയുടെ 100 % ഓഹരിയും വില്‍ക്കാനൊരുങ്ങി കേന്ദ്രം; ആരും വാങ്ങിയില്ലെങ്കില്‍ അടച്ചുപൂട്ടും

Glint Desk
Mon, 27-01-2020 12:04:51 PM ;

എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും വില്‍ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വലിയ സാമ്പത്തിക ബാധ്യതയാണ് കമ്പനിയ്ക്കുള്ളതെന്നും സ്വകാര്യവത്കരണം നടത്താതെ മുന്നോട്ട് പോകാനാകില്ലെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. നേരത്തെ 2018 ല്‍ എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം ശ്രമിച്ചിരിന്നു. എന്നാല്‍ അതിനോട് ആരും താതാപര്യം പ്രകടിപ്പിച്ചില്ല. അതുകൊണ്ടാണ് ഇപ്പോള്‍ 100 ശതമാനം ഓഹരികളും വിറ്റഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത്തവണയും ആരും ഓഹരിലവാങ്ങിയില്ലെങ്കില്‍ എയര്‍ ഇന്ത്യ അടച്ചു പൂട്ടേണ്ടി വരുമെന്നാണ് കേന്ദ്രം പറയുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായ ഇന്‍ഡിഗോയും അബുദാബിയിലെ കമ്പനിയായ ഇത്തിഹാദും എയര്‍ ഇന്ത്യവാങ്ങാന്‍ നേരത്തെ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടു. 

പ്രതിദിനം 26 കോടിരൂപയാണ് എയര്‍ ഇന്ത്യയുടെ നഷ്ടം. ഏകദേശം 23000 കോടി രൂപയുടെ കടബാധ്യതയുമുണ്ട്.

Tags: