ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍ അഭിജിത് ബാനര്‍ജി

Glint Desk
Tue, 28-01-2020 12:54:36 PM ;

ഇന്ത്യ സാമ്പത്തിക  മാന്ദ്യത്തിലൂടെയാണ് കടുന്നു പോകുന്നതെന്ന് നൊബേല്‍ ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത് ബാനര്‍ജി. കൊല്‍ക്കത്ത ലിറ്ററി ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യം മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ അതിന്റെ തോത് എന്തുമാത്രമുണ്ടെന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. രാജ്യത്തെ സമ്പന്നരില്‍ നിന്ന് സ്വത്ത് നികുതി ചുമതി അത് പുനര്‍ വിതരണം ചെയ്യണമെന്നും അതുവഴി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക അസമത്വം പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

ബാങ്കിങ് മേഖലയിലും സമ്പൂര്‍ണ മാറ്റം അനിവാര്യമാണെന്നും അഭിജിത്ത് ബാനര്‍ജി വ്യക്തമാക്കി.

Tags: