പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിന്റെ ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്

Glint Desk
Tue, 04-02-2020 04:19:56 PM ;

പൗരത്വ നിയമ ഭേദഗതിക്കെതിരായി കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. ഒരു മാസത്തിനകം കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കും. അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ഹര്‍ജിയുടെ പകര്‍പ്പ് കൈപ്പറ്റി. 

മറുപടി തയ്യാറാക്കി നല്‍കുന്നതിനായുള്ള ചര്‍ച്ചകള്‍ തുടങ്ങി എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഗവര്‍ണറുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 

 

Tags: