Thu, 06-02-2020 11:13:21 AM ;
നടന് വിജയിയെ തുടര്‍ച്ചയായ രണ്ടാം ദിവസവും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു. ഇന്നലെ കസ്റ്റഡിയിലെടുത്ത വിജയിയെ ചോദ്യം ചെയ്യുന്നതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെത്തി. ആദായനികുതി വകുപ്പിലെ നാല് ഉദ്യോഗസ്ഥര്‍ കൂടി വിജയിയുടെ വസതിയിലെത്തി. എ.ജി.എസ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലും പരിശോധന നടക്കുകയാണ്. മധുരയിലും ചെന്നൈയിലുമാണ് പരിശോധന നടക്കുന്നത്.
വിജയ് ചത്രങ്ങളില്‍ നോട്ട് റദ്ദാക്കല്‍, ജി.എസ്.ടി. എന്നീ വിഷയങ്ങളില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ പരിഹസിച്ചുള്ള രംഗങ്ങള്‍ വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ബി.ജെ.പി അനുകൂല പ്രസ്താവനകള്‍ക്ക് പിന്നാലെ രജനീകാന്തിനെതിരായ കേസുകള്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അവസാനിപ്പിച്ചിരുന്നു.