Mon, 10-02-2020 11:20:37 AM ;
നടന് വിജയിയെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വീണ്ടും ചോദ്യം ചെയ്യും. മൂന്ന് ദിവസത്തിനുള്ളില്‍ ആദായ നികുതി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജയിയ്ക്ക് നോട്ടീസ് നല്കി. മുന്‍പ് ആദായ നികുതി വകുപ്പ് വിജയിയെ 30 മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് വിജയിയ്ക്ക് നോട്ടീസ് നല്കിയിരിയ്ക്കുന്നത്.
ബുധനാഴ്ച നെയ്വേലിയിലെ ഷൂട്ടിംഗ് ലൊക്കേഷനിലും പിന്നീട് ചെന്നൈയിലെ വീട്ടിലെത്തിച്ചുമാണ് താരത്തെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. താരത്തിന്റെ ഭാര്യയെയും ഇവര്‍ ചോദ്യം ചെയ്തിരുന്നു.