ഡിസംബറിലെ സൂര്യഗ്രഹണം നഗ്ന നേത്രം കൊണ്ട് കണ്ട 15 പേരുടെ കാഴ്ച പോയി

Glint Desk
Tue, 21-01-2020 12:01:32 PM ;

കഴിഞ്ഞ ഡിസംബര്‍ 26 ന് നടന്ന പൂര്‍ണ സൂര്യഗ്രഹണം നേരിട്ട് നോക്കിയ 15 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. ഭാഗിമായിട്ടാണ് ഇവര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നത്. രാജസ്ഥാനിലാണ് സംഭവം. 10 നും 20 വയസ്സിനും ഇയടിയില്‍ പ്രായമുള്ളവരാണ് കാഴ്ചാ പ്രശ്‌നം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയ്പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സതേടിയിരിക്കുന്നത്. 

ഇവരുടെ കാഴ്ച പൂര്‍ണ്ണമായും വീണ്ടെടുക്കാനാവില്ലെന്ന് ഡോക്ടമര്‍മാര്‍ വ്യക്തമാക്കി. സോളാര്‍ റെറ്രിനൈറ്റിസ് എന്ന വൈകല്യമാണ് ഇവര്‍ക്ക് സംഭവിച്ചിരിക്കുന്നത്. സൂര്യരശ്മികളേറ്റ് കണ്ണിലെ റെറ്റിന കോശങ്ങള്‍ കരിഞ്ഞുപോകുന്ന അവസ്ഥയാണിത്. സാധാരണ ഗതിയില്‍ ഈ അവസ്ഥനേരിടുന്നവര്‍ക്ക് ചികിത്സയില്ല.

Tags: