നിര്‍ണ്ണായക നീക്കവുമായി സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. മുസ്ലീം സംഘടന നേതാക്കളുമായി രജനീകാന്ത് ചര്‍ച്ച നടത്തി. രജനീകാന്തിന്റെ നിര്‍ദ്ദേശപ്രകാരം പോയസ് ഗാര്‍ഡനിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയ തമിഴ്നാട് അഹ്ല് സുന്നത്ത് വല്‍ ജമാഅത്ത് ഭാരവാഹികളുമായാണ് താരം പൗരത്വനിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത്. സി.എ.എയുമായി ബന്ധപ്പെട്ട് മുസ്ലീം സമുദായത്തിന്റെ ആശങ്ക രജനി ഉള്‍ക്കൊണ്ടതായും അതു പരിഹരിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യാമെന്ന് ഉറപ്പ് നല്‍കിയതായും ജമാഅത്ത് നേതാക്കള്‍ പറഞ്ഞു.
രാജ്യത്തിന്റെ സമാധാനം നിലനിര്‍ത്താന്‍ ഏത് പങ്ക് വഹിക്കാനും ഞാന്‍ തയ്യാറാണെന്നും ഒരു രാജ്യത്തിന്റെ പ്രധാന ലക്ഷ്യം സ്നേഹം, ഐക്യം, സമാധാനം എന്നിവ ആയിരിക്കണമെന്നും അവരുടെ(മുസ്ലീം സംഘടനകളുടെ) അഭിപ്രായത്തോട് ഞാനും യോജിക്കുന്നു എന്നും രജനീകാന്ത് ട്വീറ്റ് ചെയ്തു.
പൗരത്വ നിയമത്തിന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍ രജനികാന്തിനെതിരെ വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. ഇതിന് പിന്നാലെയാണ് രജനിയുടെ ഈ നീക്കം.