മുംബൈയിലെ ചേരിയില്‍ ഒരാള്‍ക്ക് കൊറോണ; ചേരിനിവാസികള്‍ നിരീക്ഷണത്തില്‍

Glint desk
Thu, 26-03-2020 10:58:46 AM ;

മുംബൈ വകോലയിലെ ചേരിയില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ കസ്തൂര്‍ബാ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചേരിനിവാസികള്‍ നിരീക്ഷണത്തിലാണ്. നേരത്തെ മുംബൈ സെന്‍ട്രലിലെ ചേരിയിലും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവിടെ 69കാരിയായ വീട്ടുജോലിക്കാരിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 23000 ചേരിനിവാസികളെയാണ് നിരീക്ഷണത്തിലാക്കിയിരുന്നത്. 

ഏറ്റവും കൂടുതല്‍ കൊറോണ കേസ് സ്ഥിരീകരിച്ച മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിലേക്കും രോഗം പടരുകയാണ്. 

Tags: