കൊറോണ; രാജ്യത്തിന് ഇനിയും രണ്ടരക്കോടി മാസ്‌ക്കുകളും 50,000 വെന്റിലേറ്ററുകളും വേണം

Glint desk
Mon, 06-04-2020 11:43:57 AM ;

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. 100ല്‍ അധികം ആളുകളാണ് വൈറസ്ബാധിച്ച് മരണപ്പെട്ടത്. ഈ സാഹചര്യത്തില്‍ അടുത്ത രണ്ട് മാസത്തേക്ക് രാജ്യത്തിന് ആവശ്യമായി വരുന്ന മാസ്‌ക്കുകളുടേയും സുരക്ഷാകിറ്റുകളുടേയും വെന്റിലേറ്ററുകളുടേയും കണക്കെടുപ്പ് സര്‍ക്കാര്‍ നടത്തിയതായി റിപ്പോര്‍ട്ട്. 

ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട കണക്കു പ്രകാരം 2.7കോടി എന്‍ 95 മാസ്‌ക്കുകള്‍, 1.5 കോടി പി.പി കിറ്റുകള്‍, 16 ലക്ഷം ടെസ്റ്റിങ് കിറ്റുകള്‍, 50,000 വെന്റിലേറ്ററുകള്‍ എന്നിവ വേണ്ടി വരുമെന്നാണ് വിവരം. ഇവയുടെ ഉല്‍പ്പാദനം എത്രയും വേഗം തുടങ്ങാന്‍ പ്രതിനിധികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ജൂണ്‍ ആകുമ്പോഴേക്കും 50,000 വെന്റിലേറ്ററുകള്‍ ആവശ്യമാണ്. ഇതില്‍ 16000 വെന്റിലേറ്ററുകള്‍ പുറത്തിറങ്ങി. 34000 വെന്റിലേറ്ററുകള്‍ക്ക് ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്ന് വെന്റിലേറ്റുകള്‍ എത്തിക്കാനുള്ള നടപടിയും അധികൃതര്‍ നോക്കുന്നുണ്ട്. 

കഴിഞ്ഞ 12 മണിക്കൂറിനിടെ 490 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് ബാധിതരുടെ എണ്ണം 4000 കടന്നു. ഇതില്‍ 292 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

Tags: