കൊറോണ; മാവോയിസ്റ്റുകള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

Glint desk
Mon, 06-04-2020 12:19:53 PM ;

കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സുരക്ഷാ വിഭാഗങ്ങള്‍ക്ക് എതിരെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മാവോയിസ്റ്റ്. സി.പി.ഐ മാവോയിസ്റ്റ്, മാല്‍ക്കന്‍ഗിരി-കൊറാപുട്-വിശാഖ ഡിവിഷണല്‍ കമ്മിറ്റി സെക്രട്ടറി കൈലാസത്തിന്റെ പേരിലുള്ള പ്രസ്താവനയാണ് പുറത്തു വന്നിരിക്കുന്നത്.  തെലുങ്ക് ഭാഷയില്‍ എഴുതിയ കുറിപ്പ് മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തു. 

സി.പി.ഐ മാവോയിസ്റ്റ്, പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി, മറ്റ് വിഭാഗങ്ങള്‍ എന്നിവയില്‍ നിന്നൊന്നും സുരക്ഷാസേനയ്ക്ക് നേരെ ആക്രമണം ഉണ്ടാകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ സുരക്ഷാസേന ആക്രമണം നടത്തിയാല്‍ തിരിച്ചടിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വെടിനിര്‍ത്തലിന് സര്‍ക്കാരിന്റെ മറുപടിയും ഇവര്‍ തേടിയിട്ടുണ്ട്. 

വിശാഖപട്ടണത്തില്‍ ചിലയിടത്ത് പതിപ്പിച്ചിരിക്കുന്ന പോസ്റ്ററുകളില്‍ ജനങ്ങളോട് നിരന്തരം സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈ കഴുകാന്‍ മാവോയിസ്റ്റുകള്‍ ആവശ്യപ്പെടുന്നുണ്ട്. മാസ്‌ക്ക് ധരിക്കാന്‍ പരമാവധി ശ്രമിക്കണമെന്നും പോസ്റ്ററിലുണ്ട്. 

Tags: