ഇന്ത്യയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 40 പേര്‍, ഇതുവരെ 239 മരണം

Glint desk
Sat, 11-04-2020 11:33:38 AM ;

ഇന്ത്യയില്‍ കൊറോണവൈറസ് ബാധ മൂലം ഇതുവരെ മരിച്ചത് 239 പേര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 40 പേരാണ് മരിച്ചത്. ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 7447 ആയി. ഇതില്‍ 643 പേര്‍ രോഗമുക്തരായി. വെള്ളിയാഴ്ച മാത്രം 700ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയെ സംബന്ധിച്ച് ഒറ്റദിവസത്തെ ഏറ്റവും വലിയ കണക്കാണിത്. 

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മഹാരാഷ്ട്രയിലാണ്. 1574 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്ത് കൊറോണബാധിതരുടെ എണ്ണം വെള്ളിയാഴ്ച ഒരുലക്ഷം കടന്നു. സ്ഥിരീകരിച്ചവര്‍ 16 ലക്ഷമായി.

 

Tags: