പ്രവാസികളെ ഉടന്‍ നാട്ടിലേക്ക് എത്തിക്കില്ല; ഹൈക്കോടതിയില്‍ നയം വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

Glint desk
Fri, 17-04-2020 03:33:48 PM ;

പ്രവാസികളെ ഉടനെ നാട്ടിലേക്ക് എത്തിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. ദുബായ് കെ.എം.സി.സി നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. വിസ കാലാവധി തീരുന്ന പ്രശ്‌നം നിലവിലില്ലെന്നും എല്ലാ രാജ്യങ്ങളും കാലാവധി നീട്ടിയിട്ടുണ്ടെന്നും കേന്ദ്രം കോടതിയില്‍ അറിയിച്ചു. ഇപ്പോള്‍ പ്രതിരോധത്തിനാണ് മുഖ്യ പരിഗണന നല്‍കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി. 

പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ കേരളം തയ്യാറാണെങ്കില്‍ അതിനെപ്പറ്റി ആലോചിച്ച് കൂടെ എന്ന് ഹൈക്കോടതി കേന്ദ്രത്തിനോട് ചോദിച്ചു. എന്നാല്‍ ഒരു സംസ്ഥാനത്തിന് വേണ്ടി മാത്രം അങ്ങനെയൊരു തീരുമാനം എടുക്കാന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. സുപ്രീംകോടതിയില്‍ പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച ഹര്‍ജി നിലനില്‍ക്കുന്നുണ്ടെന്നും കേന്ദ്രം അറിയിച്ചു. 

 

Tags: