കുടിയേറ്റ തൊഴിലാളികളുടെ അന്തര്‍സംസ്ഥാന യാത്ര അനുവദിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം

Glint desk
Sun, 19-04-2020 05:07:06 PM ;

ഹോട്ട്‌സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ നാളെ മുതല്‍ ഇളവുകള്‍ അനുവദിക്കുന്നതിനാല്‍ കുടിയേറ്റ തൊഴിലാളികളുടെ അന്തര്‍ സംസ്ഥാന യാത്ര അനുവദിക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ അതാത് സ്ഥലത്തെ അധികൃതര്‍ക്ക് മുമ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. ഇവര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ജോലികള്‍ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഈ നിര്‍ദ്ദേശം. 

തൊഴിലാളികള്‍ എവിടെയാണോ ഉള്ളത് അവിടെ തന്നെ അവര്‍ തുടരുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. 

Tags: