പ്രധാനമന്ത്രിയുടെ യോഗം ആരംഭിച്ചു; മുഖ്യമന്ത്രിക്ക് പകരം ചീഫ് സെക്രട്ടറി

Glint desk
Mon, 27-04-2020 11:37:50 AM ;

ലോക്ക്ഡൗണ്‍ സാഹചര്യം വിലയിരുത്താന്‍ ഇന്ന് പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല. വീഡിയോ കോണ്‍ഫറന്‍സില്‍ ചീഫ് സെക്രട്ടറിയാണ് കേരളത്തെ പ്രതിനിധീകരിക്കുക. എല്ലാ മുഖ്യമന്ത്രിമാര്‍ക്കും സംസാരിക്കാന്‍ അവസരമില്ലാത്തതിനാലാണ് തീരുമാനം. കഴിഞ്ഞ യോഗത്തില്‍ മുഖ്യമന്ത്രിക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നു. അടച്ചിടല്‍ നിലവില്‍ വന്നതിന് ശേഷം മൂന്നാം വട്ടമാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നത്. 

ഇന്നത്തെ ചര്‍ച്ചയില്‍ 9 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരിക്കും പ്രധാനമന്ത്രിമാരുമായി സംസാരിക്കുകയെന്നാണ് സൂചന. ബിഹാര്‍, ഒഡീഷ, ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, മിസോറം, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്കുമായിരിക്കും അവസരം. അടച്ചിടല്‍ വീണ്ടും നീട്ടണമെന്ന് ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, പഞ്ചാബ്, മധ്യപ്രദേശ്, ഒഡീഷ എന്നീ ആറ് സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 

Tags: