കോവിഡ് : രാജ്യത്ത് 24 മണിക്കൂറിനിടെ 72 മരണം, 2553 കേസുകള്‍

Glint Dedsk
Mon, 04-05-2020 01:16:25 PM ;

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ ഉണ്ടായത് 72 കോവിഡ് മരണം. പുതിയതായി 2553 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 1373 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി  എന്നീ സംസ്ഥാനങ്ങളെയാണ് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം രോഗബാധിതരുള്ളത്, 13000ത്തോളം പേര്‍. ഗുജറാത്തില്‍ 5000ത്തിലധികമാണ് രോഗികള്‍. ഡല്‍യില്‍ 4500 ന് മുകളിലാണ് രോഗികള്‍. 

അതിനിടെ രാജ്യത്ത് ഇന്നു മുതല്‍ മൂന്നാംഘട്ട ലോക്ക് ഡൗണ്‍ ആരംഭിച്ചിരിക്കുകയാണ്. മെയ് 17 വരെയാണ് ലോക്ക് ഡൗണ്‍. ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ പ്രഖ്യാപിച്ച ഇളവുകളും അര്‍ദ്ധരാത്രിയോടെ പ്രാബല്യത്തില്‍ വന്നു. റെഡ് സോണുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരും. സോണ്‍വ്യത്യാസമില്ലാതെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് തുറക്കാനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

Tags: