പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത പിംജറാ തോഡ് എന്ന വിദ്യാര്‍ത്ഥി സംഘടനയിലെ നേതാക്കളായ നടാഷ നര്‍വാള്‍, ദേവാംഗന കലിത എന്നീ രണ്ട് വനിതാ വിദ്യാര്‍ത്ഥി നേതാക്കളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 23ന് ഡല്‍ഹി ജാഫറാബാദ് മെട്രോ സ്റ്റേഷന് പരിസരത്ത് നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരവുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇരുവരും ജെ.എന്‍.യു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ്.
സി.എ.എ അനുകൂലിച്ച് ബി.ജെ.പി നേതാവ് കപില്‍ മിശ്ര നടത്തിയ പ്രകടനത്തിന് പിന്നാലെയാണ് ഇവര്‍ സമരം ചെയ്തത്. അറസ്റ്റിലായ ഇവരെ ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ ചോദ്യം ചെയ്തു.
കലാപവുമായി ബന്ധപ്പെട്ട് ജാമിയ വിദ്യാര്‍ത്ഥികളെ പോലീസ് നേരത്തെയും അറസ്റ്റ് ചെയ്തിരുന്നു. മീരാന്‍ ഹൈദര്‍, സഫൂറ സര്‍ഗാര്‍, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നീ 3 വിദ്യാര്‍ത്ഥികളെയാണ് പോലീസ് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നത്.