600 തൊഴിലാളികളെ പിരിച്ചു വിട്ട് ഊബര്‍ ഇന്ത്യ

Glint desk
Tue, 26-05-2020 12:24:57 PM ;

അറുന്നൂറോളം മുഴുവന്‍ സമയ തൊഴിലാളികളെ പിരിച്ചു വിടുകയാണെന്ന് അറിയിച്ച് ഊബര്‍ ഇന്ത്യ. ഡ്രൈവര്‍, റൈഡര്‍ സപ്പോര്‍ട്ട് ഓപ്പറേഷനുകള്‍ എന്നീ തസ്തികകളെയാണ് കമ്പനി വെട്ടിക്കുറച്ചതെന്നും ഊബര്‍ അറിയിച്ചു. ഊബറിന്റെ ആഗോളതലത്തിലെ തൊഴില്‍ വെട്ടിച്ചുരുക്കലിന്റെ ഭാഗമായാണ് ഊബര്‍ ഇന്ത്യയുടെയും നടപടിയെന്ന് ദക്ഷിണേഷ്യ പ്രസിഡന്റ് പ്രദീപ് പരമേശ്വരന്‍ അറിയിച്ചു. 

കൊറോണ ആഘാതവും വീണ്ടെടുക്കലിന്റെ പ്രവചനാതീതമായ സ്വഭാവവുമാണ് ഊബര്‍ ഇന്ത്യ ദക്ഷിണേഷ്യന്‍ ഘടകത്തെ ഇത്തരം തൊഴിലാളികളെ വെട്ടിക്കുറക്കുന്ന തീരുമാനത്തിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

Tags: