രാജ്യത്ത് 24 മണിക്കൂറിനിടെ 16,000ത്തോളം പുതിയ കേസുകള്‍, 465 മരണം

Glint desk
Wed, 24-06-2020 11:00:08 AM ;

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,968 പുതിയ കേസുകളും 465 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ്ബാധിതരുടെ എണ്ണം 4,56,183 ആയി. രാജ്യത്തെ ആകെ കൊവിഡ് മരണം 14,476 ആയി ഉയര്‍ന്നു. നിലവില്‍ 1,83,022 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്. 2,58,685 പേര്‍ ഇതുവരെ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി 56.7%മായി വര്‍ധിച്ചു.

ഏറ്റവും കൂടുതല്‍ രോഗബാധിതരും മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 1.40ലക്ഷത്തോളം ആളുകള്‍ക്ക് മഹാരാഷ്ട്രയില്‍ കൊവിഡ് പിടിപെട്ടു. മരണം 6,500 കടന്നു. ഡല്‍ഹിയാണ് രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്. ഇവിടെ രോഗികളുടെ എണ്ണം 66,000 കടന്നു. മരണം 2,301 ആയി. തമിഴ്‌നാട്ടില്‍ 64,000ത്തിലേറെ രോഗികളുണ്ട്. മരണസംഖ്യ 900ത്തിലേക്ക് അടുക്കുകയാണ്. ആന്ധ്രാപ്രദേശിലും രോഗികളുടെ എണ്ണം 10,000 കടന്നു. ഇതോടെ പതിനായിരത്തിന് മുകളില്‍ രോഗികളുള്ള സംസ്ഥാനങ്ങളുടെ എണ്ണം പത്തായി. 

Tags: